CinemaLatest NewsBollywoodNewsIndiaEntertainment

ബ്ലൂ ഫിലിം നിർമിച്ച് രാജ് കുന്ദ്ര ഒരു ദിവസം സമ്പാദിച്ചത് പത്ത് ലക്ഷം രൂപ, കോടികളുടെ വരുമാനം

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് എന്ന പേരിലായിരുന്നു ബിസിനസുകാരൻ ആയിരുന്ന രാജ് കുന്ദ്ര അറിയപ്പെട്ടിരുന്നത്. ബ്ലൂ ഫിലിം നിര്‍മ്മാണത്തിന്റെ കഥകൾ പുറംലോകം അറിഞ്ഞതോടെ പ്രസിദ്ധി, കുപ്രസിദ്ധിയായി മാറുകയായിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ബ്ലൂ ഫിലിം ബിസിനസില്‍ നിന്ന് പ്രതിദിനം 10 ലക്ഷം രൂപ വരെ കുന്ദ്ര വരുമാനം നേടിയിരുന്നുവത്രെ.

അനധികൃത ആപ്പുകളിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. രാജ് കുന്ദ്രയ്ക്ക് ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു നിര്‍മാണ കമ്പനിയുണ്ട്. ഈ കമ്പനിയുടെ മറവിലാണ് നിലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നതെന്ന് ആണ് റിപ്പോർട്ടുകൾ. കോടികളുടെ സമ്പാദ്യമാണ് ഇയാൾ നീലച്ചിത്ര നിർമ്മാണത്തിൽ നിന്നും സ്വന്തമാക്കിയതെന്ന റിപ്പോർട്ടുകൾ അന്വേഷണ സംഘവും ശരി വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ ദിനംപ്രതി സ്വരൂപിച്ചത് പത്ത് ലക്ഷത്തോളം രൂപയായിരുന്നുവെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.

Also Read:സർജറി ചെയ്ത ഭാഗം അവർ   പ്രൊഫൈൽ ചിത്രമാക്കി, വളരെ ഭീകരമായിരുന്നു അത്: ആദി പറയുന്നു

വിജയകരമായ ഒരു ബിസിനസുകാരന് എങ്ങനെ മോശമായ അവസ്ഥയിലേക്ക് പോകാമെന്നതിന്റെ ഒരു ഉദാഹരണം കൂടിയായിരുന്നു രാജ് കുന്ദ്രയുടെ ജീവിതം. മുംബൈ പോലീസ് ആണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ ഇയാളുടെ അക്കൗണ്ടിലേക്ക് നടക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇയാൾക്ക് വിനയായത് സുഹൃത്ത് പ്രദീപ് ബക്ഷിയുമായുള്ള വാട്ട്സ്ആപ്പ് ചാറ്റുകളാണ്. കുന്ദ്രയുമായി ബന്ധമുള്ള ഒരു സ്റ്റാര്‍ട്ട്അപ്പ് സംരംഭത്തിലെ ജോലിക്കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്രയുടെ മൊഴി നല്‍കിയത് പ്രകാരമാണ് അയാളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button