മുംബൈ: വ്യവസായിയും ബോളിവുഡ് താരം ഷിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര ‘ഹോട്ട്ഷോട്ട്’ എന്ന ഓൺലൈൻ പ്ലാറ്റ്ഫോം തയാറാക്കിയത് നീലചിത്ര വിതരണത്തിനെന്ന് മൊഴി. ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഉപകുറ്റപത്രത്തിൽ രേഖപ്പെടുത്തിയ ബിസിനസ് പങ്കാളി നൽകിയ രഹസ്യ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
മുംബൈ ക്രൈംബ്രാഞ്ച് സമർപ്പിച്ച 1400ൽ അധികം പേജുവരുന്ന ഉപകുറ്റപത്രത്തിലാണ് ബിസിനസ് പങ്കാളിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. രാജ് കുന്ദ്രക്ക് പുറമെ വിയാൻ ഇൻഡസ്ട്രീസ് ഐ.ടി തലവൻ റയാൻ തോർപെ, യഷ് താക്കൂർ, സന്ദീപ് ബക്ഷി എന്നിവർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് ഉപകുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
നീലചിത്ര നിർമാണം വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ജൂലൈ 19നാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയുടെ വിയാൻ ഇൻഡസ്ട്രീസിന്റെ ഐടി തലവൻ റയാൻ തോർപെയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ 11 പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഒമ്പതുപേർക്കെതിരെ പോലീസ് ആദ്യം കുറ്റപത്രം സമർപ്പിച്ചു.
Post Your Comments