MalappuramNattuvarthaLatest NewsKeralaNews

മലദ്വാരം വഴി സ്വർണം കടത്താൻ ശ്രമം, ഒളിപ്പിച്ചത് 101 പവൻ: കൊടുവള്ളി സ്വദേശി പിടിയിൽ

മലപ്പുറം: മലദ്വാരം വഴി സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിലാണ് സംഭവം. 101 പവൻ സ്വർണമാണ് യുവാവ് തന്റെ മലദ്വാരത്തിൽ ഒളിപ്പിച്ചത്. ഹ്റൈനിൽ നിന്നുള്ള ഐഎക്സ് 474 വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി ഉസ്മാൻ വട്ടംപ്പൊയ്യിൽ ആണ് അറസ്റ്റിലായത്. കസ്റ്റംസിന്റെ പരിശോധനയിൽ ഉസ്മാൻ കുടുങ്ങുകയായിരുന്നു.

എക്സ്റേ പരിശോധനയിൽ 29കാരന്റെ മലദ്വാരത്തിൽ ക്യാപ്സൂള്‍ രൂപത്തില്‍ സ്വർണ മിശ്രിതം ഒളിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. മൂന്ന് ക്യാംപ്സൂളുകളായാണ് 808 ഗ്രാം സ്വർണം സൂക്ഷിച്ചിരുന്നത്.

അതേസമയം, സംസ്ഥാനത്ത് സ്വർണക്കടത്ത് വർദ്ധിക്കുകയാണ്. കണ്ണൂർ  വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചു. തിങ്കളാഴ്ച പുലർച്ചെ ദുബായിൽ നിന്ന്‌ ഗോ ഫസ്റ്റ് വിമാനത്തിലെത്തിയ കാസർകോട് മേൽപ്പറമ്പ് സ്വദേശി എം വി ഹുസൈനി(42)ൽ നിന്നാണ് 50 ലക്ഷത്തിലധികം രൂപയുടെ സ്വർണം എയർപോർട്ട് പൊലീസ് പിടിച്ചത്. ഇയാളുടെ പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഒരുകിലോയിലധികം സ്വർണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button