CinemaLatest NewsNewsIndiaEntertainmentKollywoodMovie Gossips

തല അജിത്തിന്റെ പുതിയ ആക്ഷൻ ത്രില്ലറിൻ്റെ ടീസർ ഫെബ്രുവരി 28 ന് പുറത്തിറങ്ങും : ആവേശത്തോടെ ആരാധകർ

260 കോടി രൂപയുടെ വമ്പൻ ബജറ്റിലാണ് ഗുഡ് ബാഡ് അഗ്ലി നിർമ്മിച്ചതെന്നാണ് റിപ്പോർട്ട്

ചെന്നൈ : കോളിവുഡ് സൂപ്പർ താരം അജിത് ആക്ഷൻ-കോമഡി ചിത്രമായ ഗുഡ് ബാഡ് അഗ്ലിയിലൂടെ വീണ്ടും ആരാധകർക്കിടയിലേക്ക് തിരിച്ചെത്തുന്നു. മൈക്കൽ ആന്റണി എന്ന ചിത്രത്തിലൂടെ പ്രശസ്തി നേടിയ അധിക് രവിചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം ഏപ്രിൽ 10 ന് ലോകമെമ്പാടും തിയേറ്റർ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

പോസ്റ്റ്-പ്രൊഡക്ഷൻ പൂർത്തിയായിക്കൊണ്ടിരിക്കെ, സിനിമാ നിർമ്മാതാക്കൾ ഇതിനോടകം ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രത്യേകിച്ച് അജിത്തിന്റെ മുൻ ചിത്രമായ വിദാമുയാർച്ചിയുടെ നിരാശാജനകമായ ബോക്‌സ് ഓഫീസ് പരാജയത്തിന് ശേഷം ആരാധകർക്കിടയിൽ പുതിയ ചിത്രത്തിനായി ആവേശം ഉയർന്നിട്ടുണ്ട്.

260 കോടി രൂപയുടെ വമ്പൻ ബജറ്റിലാണ് ഗുഡ് ബാഡ് അഗ്ലി നിർമ്മിച്ചതെന്നാണ് റിപ്പോർട്ട്. നടി തൃഷ തന്റെ കരിയറിലെ ആറാമത്തെ തവണയാണ് അജിത്തിനൊപ്പം ഒന്നിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ബാനറായ മൈത്രി മൂവി മേക്കേഴ്‌സ് സോഷ്യൽ മീഡിയ വഴി ടീസർ റിലീസ് തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ടീസർ ഫെബ്രുവരി 28 നും ചിത്രം ഏപ്രിൽ 10-ന് റിലീസുമാകുമെന്നാണ് വീഡിയോയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ അജിത് കുമാർ, തൃഷ കൃഷ്ണൻ, പ്രഭു, പ്രസന്ന, അർജുൻ ദാസ്, സുനിൽ, രാഹുൽ ദേവ്, യോഗി ബാബു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ രവി കന്ദസാമി, ഹരീഷ് മണികണ്ഠൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.

ജി.വി. പ്രകാശ് കുമാർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. കൂടാതെ അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button