IdukkiLatest NewsKeralaNattuvarthaNews

മോഷണം : രണ്ടുപേർ പൊലീസ് പിടിയിൽ

ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ കോ​ട്ട​യം പെ​രു​വ കാ​രി​ക്കോ​ട് സ്വ​ദേ​ശി ക​ടു​വ​മാ​ക്ക​ൽ കെ.​എ​സ്. ശ്രീ​ജി​ത്ത് (26), ഇ​ല​ക്‌ട്രോ​ണി​ക്സ് വി​ഭാ​ഗം മാ​നേ​ജ​ർ എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി സ്വ​ദേ​ശി അം​ജ​ത് (37) എ​ന്നി​വ​രെയാണ് തൊ​ടു​പു​ഴ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്

തൊ​ടു​പു​ഴ: അ​ജ്മ​ൽ ബി​സ്മി ഷോ​റൂ​മി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും ഉ​ൾ​പ്പെ​ടെ 25 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ രണ്ടുപേർ അറസ്റ്റിൽ. ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ കോ​ട്ട​യം പെ​രു​വ കാ​രി​ക്കോ​ട് സ്വ​ദേ​ശി ക​ടു​വ​മാ​ക്ക​ൽ കെ.​എ​സ്. ശ്രീ​ജി​ത്ത് (26), ഇ​ല​ക്‌ട്രോ​ണി​ക്സ് വി​ഭാ​ഗം മാ​നേ​ജ​ർ എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി സ്വ​ദേ​ശി അം​ജ​ത് (37) എ​ന്നി​വ​രെയാണ് തൊ​ടു​പു​ഴ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

ക​ട​യി​ൽ സ്റ്റോ​ക്കി​ൽ വ​ലി​യ കു​റ​വു ക​ണ്ടെ​ത്തി​യ​തി​നെത്തുട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ പൊലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ ശ്രീ​ജി​ത്തി​നെ എ​സ്ഐ ബൈ​ജു പി.​ ബാ​ബു​വിന്‍റെ നേ​തൃ​ത്വ​ത്തി​ൽ മോ​നി​പ്പ​ള്ളി​യി​ലെ വാ​ട​കവീ​ട്ടി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർന്ന്, മാ​നേ​ജ​ർ​ക്കും സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നു ക​ണ്ടെ​ത്തി അം​ജ​ത്തി​നെ​യും അ​റ​സ്റ്റ് ചെ​യ്യുകയായിരുന്നു. ഇ​വ​ർ ര​ണ്ടു പേ​രും ചേ​ർ​ന്നാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : വിമര്‍ശകരായ ആളുകള്‍ ജീവിക്കുന്നത് തന്നെ നമ്മളെ പരിഹസിക്കാന്‍ വേണ്ടിയാണ്, അടുത്ത മത്സരത്തില്‍ ശ്രദ്ധിക്കൂ: ഷമി

ക​ട​യി​ൽ വി​ൽപ്പന​യ്ക്കു വ​ച്ചി​രി​ക്കു​ന്ന വി​ലകൂ​ടി​യ ഫോ​ണു​ക​ളും മ​റ്റും ഓ​ർ​ഡ​ർ പ്ര​കാ​രം മ​റ്റു ക​ട​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കാ​ൻ എ​ന്ന പേ​രി​ലാ​ണ് ശ്രീ​ജി​ത്ത് ക​ട​ത്തി​യി​രു​ന്ന​ത്. പി​ന്നീ​ട് ഓ​ർ​ഡ​ർ റ​ദ്ദാ​ക്കി​യെ​ന്നും പ​റ​ഞ്ഞ് ഫോ​ണു​ക​ളും മ​റ്റും മാ​റ്റി​യ ശേ​ഷം ഇ​തി​ന്‍റെ ക​വ​ർ മാ​ത്രം തി​രി​കെ ക​ട​യി​ൽ എ​ത്തി​ക്കു​ക​യും ഇ​വ തി​രി​കെ കി​ട്ടി​യ​താ​യി മാ​നേ​ജ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ മോഷണ രീ​തി.

ഇ​വ​ർ ഇ​ത്ത​ര​ത്തി​ൽ ക​ട​ത്തി കൊ​ണ്ടു പോ​യ ര​ണ്ട് ഫോ​ണു​ക​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. മ​റ്റ് ഫോ​ണു​ക​ളും മ​റ്റും വി​ൽ​പ്പന ന​ട​ത്തി​യ​ത് ക​ണ്ടെ​ത്താ​ൻ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button