Latest NewsNewsInternationalKuwaitGulf

ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും: കുവൈത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ള പുതിയ മാനദണ്ഡങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മാനദണ്ഡങ്ങളുടെ ഭാഗമായി ഹോം ഡെലിവറി ജീവനക്കാർക്ക് ഫുഡ് അതോറിറ്റിയിൽ നിന്ന് ലഭിക്കുന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് ഏർപ്പെടുത്തും. ഹോം ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ പ്രത്യേക സ്റ്റിക്കറും പതിപ്പിക്കും.

Read Also: ‘അയൽപക്കത്തിന് ആദ്യം’: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഉഭയകക്ഷി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇത്തരം വാഹനങ്ങളിലെ ഡ്രൈവർമാരുടെ വിസ, അവർ തൊഴിലെടുക്കുന്ന സ്ഥപനത്തിന്റേത് തന്നെയായിരിക്കണം. ഇത്തരം ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തുന്നതാണ്. ഒക്ടോബർ 1 മുതൽ കുവൈത്തിലെ ഹോം ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഈ നിബന്ധനകൾ പാലിക്കണം. നിയമ ലംഘനം നടത്തുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also: ‘അയൽപക്കത്തിന് ആദ്യം’: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഉഭയകക്ഷി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button