
റാന്നി: റാന്നി വലിയപാലത്തിൽ നിന്നും പമ്പാനദിയിലേക്കു ചാടിയ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പൊലീസും ഫയർഫോഴ്സും സംയുക്തമായി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
Read Also : ലിസ്റ്റിംഗിനൊരുങ്ങി ടാറ്റ പ്ലേ ലിമിറ്റഡ്, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് യുവാവ് ആറ്റിലേക്കു ചാടിയതായ വിവരം ലഭിച്ചത്. തുടർന്നാണ് പരിശോധന ആരംഭിച്ചത്. ആളെ സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. യുവാവിനായി ഇന്നും തെരച്ചിൽ തുടരും.
Post Your Comments