Latest NewsNewsBusiness

ലിസ്റ്റിംഗിനൊരുങ്ങി ടാറ്റ പ്ലേ ലിമിറ്റഡ്, കൂടുതൽ വിവരങ്ങൾ അറിയാം

വിപണി വിഹിതത്തിൽ 33.23 ശതമാനം പങ്കാളിത്തമുള്ള ടാറ്റ പ്ലേ 2022 സാമ്പത്തിക വർഷത്തിൽ 4,741 കോടി രൂപയുടെ വരുമാനമാണ് കൈവരിച്ചത്

പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാറ്റ പ്ലേ ലിമിറ്റഡ്. ടാറ്റ ഗ്രൂപ്പിന്റെ സാറ്റലൈറ്റ് ടെലിവിഷൻ ബിസിനസാണ് ടാറ്റ പ്ലേ ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ഐപിഒയിലൂടെ 300 മില്യൺ ഡോളർ മുതൽ 400 മില്യൺ ഡോളർ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഡ്രാഫ്റ്റ് പ്രോസ്പെക്സ് ഈ മാസം അവസാനത്തോടെ ഫയൽ ചെയ്യാൻ സാധ്യതയുണ്ട്. ടാറ്റ സ്കൈ എന്ന പേരിലായിരിക്കും പ്രാഥമിക ഓഹരി വിൽപ്പനയ്ക്കുളള രേഖകൾ ഫയൽ ചെയ്യുക.

വിപണി വിഹിതത്തിൽ 33.23 ശതമാനം പങ്കാളിത്തമുള്ള ടാറ്റ പ്ലേ 2022 സാമ്പത്തിക വർഷത്തിൽ 4,741 കോടി രൂപയുടെ വരുമാനമാണ് കൈവരിച്ചത്. 2021 സാമ്പത്തിക വർഷം 4,682 കോടിയുടെ നേട്ടമാണ് രേഖപ്പെടുത്തിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2022 സാമ്പത്തിക വർഷം 68.6 കോടി രൂപയുടെ ലാഭം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.

ടാറ്റ സ്കൈ 2004 ലാണ് പ്രവർത്തനമാരംഭിച്ചത്. റൂപർട്ട് മർഡോക്കിന്റെ 21 സെഞ്ച്വറി ഫോക്സ് ഉടമസ്ഥതയിലുള്ള ടാറ്റ സൺസ്, നെറ്റ്‌വർക്ക് ഡിജിറ്റൽ ഡിസ്ട്രിബ്യൂഷൻ സർവീസ് എന്നിവയുടെ സംയുക്ത സംരംഭമാണ് ടാറ്റ സ്കൈ. നിലവിൽ, 41.49 ശതമാനം ഓഹരിയാണ് ടാറ്റ സൺസിന് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button