KollamNattuvarthaLatest NewsKeralaNews

വീട്ടമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവം : മകൻ മരിച്ചു

ഇരണ്ണൂര്‍ക്കരികം സ്വദേശി അഖിലാണ് മരിച്ചത്

കൊല്ലം: ഏരൂരിൽ വീട്ടമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ മകൻ മരിച്ചു. ഇരണ്ണൂര്‍ക്കരികം സ്വദേശി അഖിലാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരണ്ണൂര്‍ക്കരികം സ്വദേശിയായ സുജാത രണ്ട് മക്കൾക്കൊപ്പം കിണറ്റിൽ ചാടിയത്. വീഴ്ച്ചയുടെ ആഘാതത്തിൽ അഖിൽ കിണറിന്റെ താഴ്ഭാഗത്തേക്കു പോയി. സുജാതയും മകളും കിണറിലുണ്ടായിരുന്ന ഒരു പൈപ്പിൽ പിടിച്ചു കിടന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരേയും രക്ഷിച്ചത്. പരിക്കേറ്റ വീട്ടമ്മയെയും മകളെയും പുനലൂര്‍ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂരിൽ നിന്നും ഫയര്‍ഫോഴ്സെത്തിയാണ് അഖിലിന്റെ മൃതദേഹം പുറത്തെടുത്തത്.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കോക്കനട്ട് റൈസ്

കുടുംബവഴക്കാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നാണ് നിഗമനം. ആശുപത്രിയില്‍ ചികിത്സയിലുള്ള സുജാതയുടേയും മകൾ ആര്യയുടെയും മൊഴി കിട്ടിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നു ഏരൂർ പൊലീസ് പറഞ്ഞു.

അഖിലിന്റെ മ‍ൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button