വടക്കാഞ്ചേരി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്കു പരിക്ക്. ചാത്തന്നൂർ ഭാഗത്തുനിന്ന് ഓട്ടുപാറ ഭാഗത്തേക്കു വന്നിരുന്ന ബൈക്കിൽ യാത്ര ചെയ്തിരുന്ന പട്ടണത്ത് വീട്ടിൽ മോഹൻദാസ് (46), സുധീന (30), അമൽദാസ് (12), അതീനദാസ് (3) എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കുന്നംകുളം സംസ്ഥാന പാതയിൽ കാഞ്ഞിരക്കോട് സെന്ററിൽ ഇന്നലെ രാവിലെയാണ് സംഭവം. സൈഡ് റോഡിൽ നിന്ന് വന്നിരുന്ന ബൈക്ക് പെട്ടെന്ന് സംസ്ഥാന പാതയിലേക്കു കയറിയതു മൂലം ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടുകയും ബൈക്കിൽ നിന്ന് ഇവർ വീഴുകയുമായിരുന്നു.
ഇടിച്ച ബൈക്ക് നിർത്താതെ പോയി. സ്ഥലത്തെത്തിയ ആക്ട്സ് പ്രവർത്തകർ ആണ് പരിക്കേറ്റവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്.
Leave a Comment