കൊച്ചി: കേരളം സാംസ്‌കാരിക വൈവിധ്യവും പ്രകൃതിഭംഗിയും കൊണ്ട് അനുഗൃഹീതമായ നാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണക്കാലത്ത് കേരളത്തിലെത്തിയത് സൗഭാഗ്യമാണെന്നും കേരളം സന്ദർശിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പൊതുസമ്മേളന വേദിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Read Also: സിറിയയ്ക്ക് നേരെ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം: മിസൈല്‍ പതിച്ചത് അലെപ്പോ വിമാനത്താവളത്തിന് നേരെ
മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. മലയാളികൾക്ക് അദ്ദേഹം ഓണാശംസകൾ നേരുകയും ചെയ്തു. പ്രധാനന്ത്രി ആവാസ് യോജന പ്രകാരം കേരളത്തിൽ രണ്ട് ലക്ഷം വീട് നൽകിയെന്ന് മോദി പറഞ്ഞു. ഒരു ലക്ഷം വീടുകൾ ഇതിനകം പൂർത്തിയാക്കി. കിസാൻ ക്രെഡിറ്റ് കാർഡ് പോലെ പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി സർക്കാർ സത്യസന്ധമായും ജനക്ഷേമം മുൻനിർത്തിയും പ്രവർത്തിക്കുന്നു. അഴിമതിയാണ് വികസനത്തിന് തടസം. അഴിമതിക്കെതിരെ നടപടി എടുക്കുമ്പോൾ രാഷ്ട്രീയത്തിൽ ധ്രുവീകരണം ഉണ്ടാകുന്നു. അവരെ രക്ഷിക്കാൻ ചിലർ രംഗത്ത് വരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: തുടർച്ചയായ ആറാം മാസവും റെക്കോർഡിട്ട് ജിഎസ്ടി വരുമാനം, ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ അറിയാം
Post Your Comments