Latest NewsNewsBusiness

അടിയന്തര സാഹചര്യങ്ങളിൽ ട്രെയിൻ ടിക്കറ്റ് റദ്ദ് ചെയ്യാറുണ്ടോ? പുതുക്കിയ ജിഎസ്ടി നിരക്കുകൾ ഇങ്ങനെ

ടിക്കറ്റ് റദ്ദ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ക്യാൻസലേഷൻ ഫീസിന്റെ കൂടെയാണ് ജിഎസ്ടി ഉൾപ്പെടുത്തുന്നത്

ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്ത് വയ്ക്കുന്നവർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. അടിയന്തര സാഹചര്യങ്ങളിൽ ടിക്കറ്റ് റദ്ദ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ജിഎസ്ടി നിരക്കുകളെ കുറിച്ചാണ് റെയിൽവേ വ്യക്തത വരുത്തിയിട്ടുള്ളത്. ധന മന്ത്രാലയത്തിന്റെ നികുതി ഗവേഷണ വിഭാഗം ഓഗസ്റ്റ് മൂന്ന് മുതൽ ട്രെയിൻ ടിക്കറ്റുകളോ ഹോട്ടൽ ബുക്കിംഗുകളോ റദ്ദ് ചെയ്യുമ്പോൾ ജിഎസ്ടി ഉൾപ്പെടുത്തുമെന്നുളള ഉത്തരവ് ഇറക്കിയിരുന്നു. ടിക്കറ്റ് റദ്ദ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ക്യാൻസലേഷൻ ഫീസിന്റെ കൂടെയാണ് ജിഎസ്ടി ഉൾപ്പെടുത്തുന്നത്.

ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് എസി ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ എസി എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് റദ്ദ് ചെയ്യുമ്പോൾ 240 രൂപയാണ് ഇന്ത്യൻ റെയിൽവേ ക്യാൻസലേഷൻ ഫീസായി ഈടാക്കുന്നത്. കൂടാതെ, ട്രെയിൻ പുറപ്പെടുന്നത് 48 മണിക്കൂർ മുമ്പ് എസി 2-ടയർ, എസി 3- ടയർ ടിക്കറ്റുകൾക്ക് യഥാക്രമം 200 രൂപ, 180 രൂപ നിരക്കിലാണ് നിരക്കിലാണ് ക്യാൻസലേഷൻ ഫീസ് ഈടാക്കുന്നത്.

Also Read: ശക്തമായ തിരിച്ചുവരവിലേക്ക് സിയാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button