കോവിഡ് പ്രതിസന്ധികളിൽ നിന്നും ശക്തമായ തിരിച്ചുവരവിനൊരുങ്ങി കൊച്ചി വിമാനത്താവളം ലിമിറ്റഡ്. കോവിഡ് മഹാമാരി കാലയളവിൽ വ്യോമയാന മേഖല കനത്ത തിരിച്ചടി നേരിട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, 2021-22 സാമ്പത്തിക വർഷത്തിൽ 37.68 കോടി രൂപയുടെ ലാഭമാണ് നേടിയത്. നികുതിക്ക് മുൻപുള്ള ലാഭമാണിത്. അതേസമയം, സിയാലിന്റെ മൊത്ത വരുമാനം 418.69 കോടി രൂപയാണ്.
2020-21 സാമ്പത്തിക വർഷത്തിൽ 252.71 കോടി രൂപയുടെ വാർഷിക വരുമാനം മാത്രമാണ് സിയാലിന് കൈവരിക്കാൻ സാധിച്ചിരുന്നത്. കൂടാതെ, അക്കാലയളവിൽ 87.21 കോടി രൂപയുടെ നഷ്ടവും സിയാൽ നേരിട്ടിരുന്നു. ഈ പ്രതിസന്ധികളെ അതിജീവിച്ച് കൊണ്ടാണ് ഇത്തവണ സിയാൽ മുന്നേറിയത്. കോവിഡ് കാലയളവിൽ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് വരുമാനത്തിൽ ഇടിവ് ഉണ്ടാകാൻ കാരണമായത്.
Also Read: ബ്രെയിൻ സ്റ്റിമുലേഷന്‍ ഫിംഗർ എക്സർസൈസ് ക്യാമ്പയിനുമായി ദുൽഖർ സൽമാൻ; ഉദ്ഘാടനം നിർവ്വഹിച്ച് സണ്ണി വെയ്ൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് സിയാലിന്റെ 2021-22 സാമ്പത്തിക വർഷത്തെ വരവ്, ചിലവ് കണക്കുകൾ അംഗീകരിച്ചത്. ഡയറക്ടർ ബോർഡ് യോഗത്തിന് പുറമേ, സെപ്തംബർ 26ന് നിക്ഷേപകരുടെ വാർഷിക പൊതുയോഗവും നടത്താൻ സിയാൽ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments