ErnakulamKeralaNattuvarthaLatest NewsNews

ആനക്കൊമ്പ് കൈവശം വച്ച കേസ്: മോഹൻലാലിന് തിരിച്ചടി, സർക്കാരിനും വിമർശനം

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടൻ മോഹൻലാലിന് തിരിച്ചടി. മോഹന്‍ലാല്‍ നേരിട്ട് ഹാജരാകാനുള്ള വിചാരണക്കോടതി ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ഹർജി തള്ളിക്കൊണ്ടുള്ള പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരായാണ് മോഹൻലാൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

അതേസമയം, സംസ്ഥാന സർക്കാരിനെതിരെയും കോടതി വിമർശനം ഉന്നയിച്ചു. കീഴ്‌ക്കോടതി സര്‍ക്കാര്‍ ഹര്‍ജി തള്ളിയാല്‍ കേസിലെ പ്രതിയായ മോഹന്‍ലാല്‍ എങ്ങനെയാണ് ഹര്‍ജി നല്‍കുന്നതെന്നും സര്‍ക്കാര്‍ എന്തുകൊണ്ട് ഹര്‍ജി നല്‍കിയില്ലെന്നും കോടതി ചോദിച്ചു. കീഴ്‌ക്കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കി തരണമെന്ന മോഹന്‍ലാലിന്റെ ആവശ്യവും കോടതി നിരസിച്ചു.

അസഹനീയമായ തലവേദന അനുഭവപ്പെടാറുണ്ടോ? ഇക്കാര്യങ്ങൾ ചെയ്യൂ

തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് കേസ് പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകിയതെന്നും പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കായിരുന്നു. 2012ലാണ് ആദായനികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ നിന്നും നാല് ആനക്കൊമ്പുകൾ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button