പലരെയും സ്ഥിരമായി അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് തലവേദന. പലരിലും വൈദ്യസഹായം ഇല്ലാതെ തന്നെ തലവേദനയ്ക്ക് താൽക്കാലിക ശമനം ലഭിക്കാറുണ്ട്. പല കാരണങ്ങൾ കൊണ്ടാണ് തലവേദന അനുഭവപ്പെടാറുള്ളത്. തലവേദന ഒരു പരിധി വരെ അകറ്റാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് അറിയാം.
ചിലരിൽ ചോക്ലേറ്റ്, കഫീൻ, വൈൻ എന്നിവ കഴിക്കുമ്പോൾ തലവേദന അനുഭവപ്പെടാറുണ്ട്. അതിനാൽ, തലവേദനയ്ക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് മനസിലാക്കിയതിനു ശേഷം മാത്രം കഴിക്കുക. കൂടാതെ, മദ്യം കഴിക്കുന്നവർക്ക് ഇടവിട്ടുള്ള തലവേദന ഉണ്ടാകാറുണ്ട്. അത്തരക്കാർ മദ്യപാനം ഒഴിവാക്കുന്നത് നല്ലതാണ്.
Also Read: ഭിന്നശേഷി സംവരണത്തിന് വരുമാന പരിധി ചട്ടങ്ങൾ ബാധകമല്ല: ഭിന്നശേഷി കമ്മീഷണർ
ശരീരത്തിൽ വേണ്ടത്ര ജലാംശം ഇല്ലാത്ത അവസ്ഥ ഉണ്ടാകുമ്പോൾ ചിലരിൽ തലവേദന അനുഭവപ്പെടാറുണ്ട്. ഇങ്ങനെയുള്ളവർ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടാതെ, ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്കറ്റ് നെറ്റിയിൽ വച്ചാൽ തലവേദനയിൽ നിന്നും മോചനം ലഭിക്കും.
Post Your Comments