അമ്പലപ്പുഴ: പട്ടാപ്പകൽ പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയതായി പരാതി. കാക്കാഴം വെള്ളം തെങ്ങിൽ ശരത്-രാസ്മിൻ ദമ്പതികളുടെ 11 വയസുകാരിയായ മകളെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
Read Also : ആംനെസ്റ്റി പദ്ധതി ദീർഘിപ്പിക്കില്ല, അവസാന തീയതി ഈ മാസം 31 ന് അവസാനിക്കും
ഇന്നലെ രാവിലെ 10 നായിരുന്നു സംഭവം. അമ്മയ്ക്ക് വാഹനാപകടം ഉണ്ടായെന്നും പെട്ടെന്ന് തന്നോടൊപ്പം വരാനുമായി പറഞ്ഞെത്തിയ യുവാവ് പിതാവ് പൊലീസിലാണെന്നു പറഞ്ഞതോടെ കടന്നുകളയുകയായിരുന്നു. പിന്നീട് മാതാവ് തിരികെയെത്തിയതിനുശേഷം വിവരം പറഞ്ഞതനുസരിച്ച് അമ്പലപ്പുഴ കെഎസ്ഇബി ലൈൻമാനായ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം, വിവരം പൊലീസിൽ അറിയിച്ചിട്ട് പോലീസെത്തിയത് നാലു മണിക്കൂറിനു ശേഷം മാത്രമാണെന്നും പരാതിക്കാർ പറയുന്നു.
Post Your Comments