ചരക്കു സേവന നികുതി വകുപ്പിന്റെ ആംനെസ്റ്റി പദ്ധതി 2022 ലേക്ക് ഓപ്ഷൻ സമർപ്പിക്കാനുള്ള അവസരം തുടരുന്നു. ഈ മാസം 31 വരെയാണ് ഓപ്ഷൻ സമർപ്പിക്കാനുള്ള അവസാന തീയതി. കൂടാതെ, ആംനെസ്റ്റി പദ്ധതി ദീർഘിപ്പിക്കില്ലെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.
കേരള മൂല്യ വർദ്ധിത നികുതി, കേന്ദ്ര വിൽപ്പന നികുതി, കാർഷികാദായ നികുതി, പൊതുവിൽപ്പന നികുതി, ആഡംബര നികുതി, സർ ചാർജ് എന്നീ നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർക്കുന്നതിന്റെ ഭാഗമായാണ് ആംനെസ്റ്റി പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. കോടതികളിൽ അപ്പീൽ നൽകിയിട്ടുള്ള കേസുകൾക്കും വകുപ്പ് തലത്തിൽ അപ്പീൽ നൽകിയിട്ടുള്ള കേസുകൾക്കും ആംനെസ്റ്റി ബാധകമാണെന്ന് അറിയിച്ചിട്ടുണ്ട്.
Also Read: പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന്..
ഓപ്ഷൻ നൽകാൻ ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralataxes.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തീകരിച്ചതിന് ശേഷം വെബ്സൈറ്റിൽ നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയാൽ ഓപ്ഷൻ സമർപ്പിക്കാവുന്നതാണ്.
Post Your Comments