Latest NewsNews

‘ഓൺ ടൈം’ സ്കീം പാലിച്ചില്ല, സൊമാറ്റോ നഷ്ടപരിഹാരം നൽകേണ്ടത് 10,000 രൂപ

'ഓൺ ടൈം' ഓപ്ഷന് പ്രത്യേക ചാർജും സൊമാറ്റോ ഈടാക്കുന്നുണ്ട്

കൃത്യസമയത്ത് ഭക്ഷണം വിതരണം ചെയ്യാത്തതോടെ സൊമാറ്റോയ്ക്ക് നഷ്ടമായത് 10,000 രൂപ. 287 രൂപയുടെ പിസയ്ക്കാണ് പതിനായിരങ്ങളുടെ നഷ്ടം നേരിടേണ്ടി വന്നത്. ഓർഡർ ചെയ്ത് 10 മിനിറ്റിനകം വിതരണം ചെയ്യുന്ന ‘ഓൺ ടൈം’ ഓപ്ഷനിലൂടെയാണ് അജയ് ശർമ്മ എന്ന വ്യക്തി പിസ ഓർഡർ ചെയ്തത്. കൂടാതെ, ‘ഓൺ ടൈം’ ഓപ്ഷന് പ്രത്യേക ചാർജും സൊമാറ്റോ ഈടാക്കുന്നുണ്ട്. ഇതുകൂടി അടച്ചതിനുശേഷം ഉപഭോക്താവ് പിസയ്ക്ക് ഓർഡർ നൽകിയെങ്കിലും ‘ഓൺ ടൈം’ സ്കീം കമ്പനി പാലിച്ചില്ല. കൂടാതെ, ഉപഭോക്താവിന്റെ സമ്മതമില്ലാതെ ഓർഡർ റദ്ദ് ചെയ്യുകയും ചെയ്തു.

സൊമാറ്റോയുടെ ഈ നടപടികൾക്കെതിരെയാണ് ശർമ്മ ഉപഭോക്തൃ പരാതി പരിഹാര കമ്മീഷനെ സമീപിച്ചത്. പാലിക്കാൻ കഴിയില്ലാത്ത വാഗ്ദാനങ്ങൾ ഉപഭോക്താക്കൾക്ക് നൽകിയ സൊമാറ്റോയ്ക്ക് 10,000 രൂപയുടെ പിഴയാണ് ചുമത്തിയത്. ഈ തുക ഉപഭോക്താവിന് നൽകാനും ഒരുതവണ ഭക്ഷണം സൗജന്യമായി നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ബാങ്ക് ഓഫ് ബറോഡ: ഇന്ത്യൻ സായുധ സേനകൾക്ക് യോദ്ധ ഡെബിറ്റ് കാർഡ് പ്രഖ്യാപിച്ചു

ഫുഡ് ഡെലിവറിക്ക് പ്രധാനമായും രണ്ട് ഓപ്ഷനാണ് സൊമാറ്റോ നൽകുന്നത്. സാധാരണ സമയത്ത് ഫുഡ് ഡെലിവറി ചെയ്യാൻ ‘ഫ്രീ’ എന്ന ഓപ്ഷനാണ് ഉള്ളത്. കൃത്യസമയത്ത് ആഹാരം എത്തിക്കണമെങ്കിൽ ‘ഓൺ ടൈം’ സ്കീമിലൂടെ അധിക ചാർജ് അടച്ചതിനുശേഷം ഭക്ഷണം വാങ്ങാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button