NewsBusiness

ബാങ്ക് ഓഫ് ബറോഡ: ഇന്ത്യൻ സായുധ സേനകൾക്ക് യോദ്ധ ഡെബിറ്റ് കാർഡ് പ്രഖ്യാപിച്ചു

യോദ്ധ ഡെബിറ്റ് കാർഡ് ബറോഡ ഡിഫൻസ് സാലറി പാക്കേജുമായി ബന്ധിപ്പിച്ചിട്ടുണ്ട്

ഇന്ത്യൻ സായുധ സേനകൾക്കായി പ്രത്യേകം ബിഒബി വേൾഡ് യോദ്ധ ഡെബിറ്റ് കാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ. റുപേ പ്ലാറ്റ്ഫോമിലാണ് ഡെബിറ്റ് കാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി ആനുകൂല്യങ്ങളും സേവനങ്ങളും യോദ്ധ ഡെബിറ്റ് കാർഡിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രതിരോധ സേനയ്ക്കായി ഉയർന്ന നിലവാരത്തിലുള്ള പ്രീമിയം ഡെബിറ്റ് കാർഡുകൾ തന്നെയാണ് ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ചിട്ടുള്ളത്.

യോദ്ധ ഡെബിറ്റ് കാർഡ് ബറോഡ ഡിഫൻസ് സാലറി പാക്കേജുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ അംഗങ്ങൾക്ക് ഉയർന്ന ഇടപാടുകൾ നടത്താൻ സാധിക്കും. കൂടാതെ, വ്യക്തിഗതാ അപകടം, മൊത്തം വൈകല്യ ഇൻഷുറൻസ് പരിരക്ഷ എന്നിവയും നൽകുന്നുണ്ട്. ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷം രൂപയാണ്. അതേസമയം, അംഗങ്ങൾക്ക് സൗജന്യ നിരക്കിൽ ആഭ്യന്തര, അന്തർദേശീയ ഇടപാടുകൾ നടത്താൻ സാധിക്കും.

Also Read: ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം

യോദ്ധ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ദേശീയ, അന്തർദേശീയ വിമാനത്താവളങ്ങളിൽ നിന്നും കോംപ്ലിമെന്ററി ലോഞ്ച് ആക്സസ് ലഭ്യമാണ്. കൂടാതെ, കോംപ്ലിമെന്ററി ജിം മെമ്പർഷിപ്പ്, കോംപ്ലിമെന്ററി സ്പാ സെഷൻ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button