ഉപ്പുതറ: ആളുകളില്ലാത്ത തക്കം നോക്കി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തി വന്ന രണ്ട് മോഷ്ടാക്കൾ അറസ്റ്റിൽ. ചീന്തലാർ കാറ്റാടിക്കവല നെല്ലിക്കൽ ബിനു തങ്ക, നാടാർപള്ളിക്കൽ സൈനേഷ് കാർത്തികേയൻ എന്നിവരെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറെ നാളുകളായി തോട്ടം മേഖല കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നവരെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. ആളുകൾ വീട്ടിലില്ലാതിരിക്കുന്ന സമയം നോക്കി ലയങ്ങളും വീടുകളും കുത്തിത്തുറന്ന് മോഷണം പതിവായിരുന്നു. സ്വർണ്ണം, വെള്ളിയാഭരണങ്ങൾ, വീട്ടിൽ സൂഷിച്ചിരുന്ന പണം, വിലപിടിപ്പുള്ള പിച്ചളപ്പാത്രങ്ങൾ, ഗ്യാസ് കുറ്റികൾ, മറ്റ് സാധനങ്ങൾ എന്നിവയൊക്കെയാണ് സ്ഥിരമായി മോഷണം പോയിരുന്നത്. സ്ഥിരമായി ലഭിച്ച മോഷണ പരാതിയെ തുടർന്ന് രഹസ്യമായ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉപ്പുതുറയിൽ വെച്ച് പ്രതികളെ പിടികൂടിയത്.
Read Also : കരള് രോഗങ്ങൾ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
ഉപ്പുതറ സിഐ ഇ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments