Latest NewsNewsInternational

ഹൈഡ്രജൻ ഫ്യുവൽ സെൽ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദനം, ജർമ്മനിയിലെ ഈ വ്യത്യസ്ഥ റെയിൽവേ റൂട്ടിനെക്കുറിച്ചറിയാം

ട്രെയിനുകളുടെ പ്രവർത്തനങ്ങൾക്ക് ഹൈഡ്രജൻ ഊർജ്ജം ഉപയോഗിക്കുന്നതോടെ ഏകദേശം 1.6 മില്യൺ ലിറ്റർ ഡീസൽ ലാഭിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ

ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ റെയിൽവേ റൂട്ട് അവതരിപ്പിച്ചിരിക്കുകയാണ് ജർമ്മനി. പൂർണമായും ഹൈഡ്രജൻ ഊർജ്ജം ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിച്ചാണ് വൈദ്യുതി ഉൽപ്പാദനം. ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് 14 പാസഞ്ചർ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.

ട്രെയിനുകളുടെ പ്രവർത്തനങ്ങൾക്ക് ഹൈഡ്രജൻ ഊർജ്ജം ഉപയോഗിക്കുന്നതോടെ ഏകദേശം 1.6 മില്യൺ ലിറ്റർ ഡീസൽ ലാഭിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പാസഞ്ചർ ട്രെയിനുകൾക്ക് 1,000 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയുമാണ് ഉള്ളത്.

Also Read: 13 കാരിയുടെ ശരീരത്ത് ബാധ കയറിയെന്ന് പറഞ്ഞ് പ്രാർഥനയെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർക്ക് ശിക്ഷ വിധിച്ചു

പത്തുവർഷത്തിനകം യൂറോപ്യൻ മേഖലയിലെ ഏകദേശം 20 ശതമാനത്തോളം ട്രെയിനുകൾ ഹൈഡ്രജൻ ഊർജ്ജത്തിൽ പ്രവർത്തിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ജർമ്മനിയിൽ കെമിക്കൽ പ്രോസസിംഗിന്റെ ഉപോൽപ്പന്നം എന്ന നിലയിലാണ് ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button