പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വാളയാർ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ വൻ ഹാഷിഷ് ഓയിൽ വേട്ട. മലപ്പുറം ആലങ്കോട് കോക്കൂർ സ്വദേശി, വിഷ്ണുവാണ് ലഹരി മരുന്നുമായി പിടിയിലായത്. രണ്ട് കോടി രൂപ വില വരുന്ന 1.8 കിലോ ഹാഷിഷ് ഓയിൽ ഇയാളിൽ നിന്ന് കണ്ടെടുത്തു.
ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്കുള്ള ബസിലെ യാത്രയ്ക്കിടെ തൃശ്ശൂരിൽ ഇറങ്ങാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഹോട്ടലിൽ ജീവനക്കാരനാണ് വിഷ്ണു.
ഭൂമിക്കടിയില്‍ നിരവധി അറകള്‍, ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം
തൃശ്ശൂരിലെ സുഹൃത്തിന് നൽകാനായാണ് ഹാഷിഷ് ഓയിൽ വാങ്ങിയതെന്നാണ് ഇയാൾ എക്സൈസിന് മൊഴി നൽകിയിട്ടുള്ളത്. ഇയാളുടെ തൃശ്ശൂരിലെ സുഹൃത്തിനെ കുറിച്ചും അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Post Your Comments