കൊച്ചി: സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസ്. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ സിനിമ ബന്ധം പുറത്ത് വന്നതിന്പിന്നാലെയാണ് നീക്കം. സിനിമ സംഘടനകളുമായി എക്‌സൈസ് ചര്‍ച്ച നടത്തും.
Read Also: നടൻ ടിപി മാധവൻ അന്തരിച്ചു
ഓംപ്രകാശിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിരവധി ലഹരിപ്പാര്‍ട്ടികള്‍ നടന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 5 മാസത്തിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ലഹരിക്കച്ചവടത്തിന് ഓം പ്രകാശ് എത്തിയെന്നും പൊലീസ് അറിയിച്ചു. കൊച്ചി നഗരത്തിലെ നാല് ആഡംബര ഹോട്ടലുകളില്‍ പാര്‍ട്ടികള്‍ സംഘടിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു.
അതേസമയം, ഗുണ്ടാനേതാവ് ഓംപ്രകാശിനായി എടുത്ത ഹോട്ടല്‍ മുറിയില്‍ നിന്ന് കൊക്കെയിന്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അന്ന് മുറിയിലുണ്ടായിരുന്ന സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയേയും ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി അറിയിച്ചു.
Post Your Comments