ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും വിദേശ യാത്രക്കൊരുങ്ങുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സെപ്തംബർ 7ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പാർട്ടി തയ്യാറെടുക്കുന്ന സമയത്താണ് നെഹ്റു കുടുംബത്തിന്റെ വിദേശ സന്ദർശനം.
വൈദ്യ പരിശോധനയ്ക്കായാണ് സോണിയ വിദേശത്തേക്ക് പോകുന്നതെന്നാണ് റിപ്പോർട്ട്. ഈ മാസം ആദ്യം സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കൊവിഡാനന്തര ശാരീരിക പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് സോണിയ ഗാന്ധിക്ക് വീണ്ടും രോഗം ബാധിച്ചത്. ജൂണിലാണ് സോണിയയ്ക്ക് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
സോണിയ ഗാന്ധി വൈദ്യപരിശോധനയ്ക്കായി വിദേശത്തേക്ക് പോകുമെന്നും ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് രോഗിയായ അമ്മയെയും സന്ദർശിക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് പ്രസ്താവനയിൽ അറിയിച്ചത്. എന്നാൽ യാത്രയുടെ തീയതിയെക്കുറിച്ചോ സന്ദർശന സ്ഥലങ്ങളെക്കുറിച്ചോ പാർട്ടി അറിയിച്ചിട്ടില്ല. സെപ്തംബർ 4 ന് ന്യൂഡൽഹിയിൽ നടക്കുന്ന കോൺഗ്രസിന്റെ ‘മെഹംഗായ് പർ ഹല്ല ബോൽ’ റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും.
Post Your Comments