ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല സംഘടിപ്പിച്ച ആ പരിപാടിയില്‍ നടന്നത് പ്രതിഷേധമല്ല, മറിച്ച് ആക്രമണമാണെന്ന നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വച്ചുതന്നെ ആസൂത്രണവും ഗൂഢാലോചനയും നടന്നു. ഈ ഗൂഢാലോചനയില്‍ കണ്ണൂര്‍ സര്‍വകലാശാല വിസിയും പങ്കാളിയാണെന്നും അദ്ദേഹം ആരോപിച്ചു.
Read Also:605 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാല് പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു
ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ ഉണ്ടായ ആക്രമണ ശ്രമം ആസൂത്രിതമാണെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭ കാലത്ത് 2019 ഡിസംബര്‍ 28നു കണ്ണൂര്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ തനിക്കെതിരെ പ്രതിഷേധിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഗുണ്ടയാണെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.
‘ഇര്‍ഫാന്‍ ഹബീബ് തെരുവ് ഗുണ്ടയെപ്പോലെയാണ് പെരുമാറിയതെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇര്‍ഫാന്റെ പ്രവൃത്തിയെ പ്രതിഷേധമെന്നു വിളിക്കാനാകില്ല. തന്നെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. കറുത്ത ഷര്‍ട്ടിട്ടാല്‍ കേസെടുക്കുന്ന നാടാണ് കേരളം. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലും ഇവിടെ കേസെടുക്കും. എന്നിട്ടും ഗവര്‍ണറെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയില്ല’, അദ്ദേഹം ആരോപിച്ചു.
Post Your Comments