ഡൽഹി: എം.എസ് ശ്രീ ബാങ്കി ബിഹാരി എക്‌സ്‌പോർട്ട് ലിമിറ്റഡിന്റെ 605 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നാല് പേരെ അറസ്റ്റ് ചെയ്തു. എം.എസ് ശ്രീ ബാങ്കി ബിഹാരി എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡിന്റെ ഡയറക്ടർമാരായ അമർ ചന്ദ് ഗുപ്ത, രാം ലാൽ ഗുപ്ത, രാജ് കുമാർ ഗുപ്ത, അമർ ചന്ദ് ഗുപ്തയുടെ അനന്തരവനും ജീവനക്കാരനുമായ സഞ്ജയ് കൻസാൽ എന്നിവരാണ് അറസ്റ്റിലായ നാല് പേർ.
2020 ഫെബ്രുവരി 26ന് ഫയൽ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ആരംഭിച്ചത്. ഡൽഹിയിലെ സി.ബി.ഐ ഉദ്യോഗസ്ഥർ, എസ്.ബി.ബി.ഇ.എല്ലിനും അതിന്റെ ഡയറക്ടർമാർക്കും എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
എസ്.ബി.ബി.ഇ.എല്ലിന്റെ ഡയറക്ടർമാർ പരസ്പരം ഗൂഢാലോചന നടത്തിയതായും ബാങ്ക് ഫണ്ട് ദുരുപയോഗം ചെയ്യൽ, വിശ്വാസ വഞ്ചന, സാങ്കൽപ്പിക സ്ഥാപനങ്ങളിലൂടെ അക്കൗണ്ട് ബുക്കുകളിൽ കൃത്രിമം കാട്ടൽ എന്നീ പ്രവർത്തികളിൽ ഏർപ്പെട്ടതായി സി.ബി.ഐ കണ്ടെത്തി. 2010 മുതൽ 2017 വരെ പൊതുമേഖലാ ബാങ്കുകൾക്ക് 605 കോടി രൂപയുടെ നഷ്ടം വരുത്തിയ സംഘം, തങ്ങളുടെ സ്വകാര്യ നേട്ടങ്ങൾക്കായി കമ്പനിയുടെ അക്കൗണ്ടുകളിൽ നിന്ന് ഷെൽ സ്ഥാപനങ്ങളിലൂടെ ഫണ്ട് വഴിതിരിച്ചുവിട്ടതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Post Your Comments