KeralaLatest NewsIndiaNews

‘ഗവര്‍ണര്‍ നുണ പറയുന്നു’: കേന്ദ്ര സേനയെ ഇറക്കിയാലും സമരം തുടരുമെന്ന് ആര്‍ഷോ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. ഗവര്‍ണറുടെ ഇടപെടലുകള്‍ മാനസിക വിഭ്രാന്തി ബാധിച്ച നിലയിലാണെന്ന് ആര്‍ഷോ ആരോപിച്ചു. ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് പോലീസിനെ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആർഷോ. കേന്ദ്ര സേനയെ ഇറക്കി അടിച്ചമര്‍ത്തിയാലും സമരവുമായി മുന്നോട്ടുപോകുമെന്നും ആർഷോ പറഞ്ഞു.

‘ഗവര്‍ണറുടേത് ജനാധിപത്യ സമൂഹത്തെ അപമാനിക്കുന്ന തീരുമാനമാണ്. ജനാധിപത്യ സമരങ്ങളോട് അദ്ദേഹത്തിന് പുച്ഛമാണ്. എങ്ങനെയും അക്രമസംഭവങ്ങള്‍ അരങ്ങേറുക എഎന്ന നിലയ്ക്ക് നടത്തുന്ന പൊറാട്ടുനാടകമാണിത്. ഗവര്‍ണര്‍ക്കെതിരായ സമരം ശക്തമായി തുടര്‍ന്നുപോകും. ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് പോലീസിനെ ഭീഷണിപ്പെടുകയാണ്. പ്രോട്ടോക്കോള്‍ ലംഘിച്ചാണ് അദ്ദേഹം പുറത്തിറങ്ങിയത്. തന്നെ ആക്രമിച്ചുവെന്ന് ഗവര്‍ണര്‍ നുണ പറയുകയാണ്. ഒരു വിദ്യാര്‍ഥിയും വാഹനത്തിന് സമീപത്തേക്ക് പോയിട്ടില്ല. സമാധാന സമരത്തെ അക്രമമാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. ഗവര്‍ണര്‍ എല്ലാ സാധ്യതകളും ഉപയോഗിക്കട്ടെ. കേന്ദ്ര സേനയെ ഇറക്കി അടിച്ചമർത്താമെന്ന് കരുതണ്ട’, ആർഷോ പറഞ്ഞു.

ഗവര്‍ണറുടെ ഭീഷണിക്ക് വഴങ്ങേണ്ടവരല്ല പോലീസെന്നും പ്രതിഷേധാക്കാര്‍ക്കെതിരെ 124 ചുമത്തിയത്തില്‍ ഞങ്ങള്‍ക്ക് വലിയ വിമര്‍ശനം ഉണ്ടെന്നും ആർഷോ പറഞ്ഞു. അത് ചുമത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആർഷോ ചൂണ്ടിക്കാട്ടി.

അതേസമയം, ഗവർണർക്ക് നേരെ എസ്.എഫ്.ഐ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷയുടെ ചുമതല ഏറ്റെടുത്ത് കേന്ദ്ര സേന. ഇനി സി.ആര്‍.പി.എഫ് ആയിരിക്കും ഇനിമുതൽ ഗവർണർക്ക് സുരക്ഷ ഒരുക്കുക. ഗവര്‍ണര്‍ക്കും രാജ്ഭവനും സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. കേരള പോലീസിന്റെ സുരക്ഷ ഇനി ഉണ്ടാവില്ല എന്നാണ് റിപ്പോർട്ട്. എസ്.എഫ്.ഐ-ഗവർണർ വിഷയം സർക്കാരിന് തിരിച്ചടി ആയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button