KeralaLatest NewsNews

ഗവര്‍ണറെ ക്ഷണിക്കാതെ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ക്രിസ്മസ്-പുതുവത്സര വിരുന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്. ഉച്ചയ്ക്ക് 12.30ന്
മസ്‌ക്കറ്റ് ഹോട്ടലിലെ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക. എന്നാല്‍ ഇത്തവണയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല.

Read Also: നവംബറിൽ 71 ലക്ഷം അക്കൗണ്ടുകൾക്ക് പൂട്ടിട്ട് വാട്സ്ആപ്പ്, അറിയാം ഏറ്റവും പുതിയ റിപ്പോർട്ട്

സജി ചെറിയാന്‍ വിവാദ പരാമര്‍ശം തിരുത്തിയതിനാല്‍ കെസിബിസി പ്രതിനിധികള്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവടക്കം കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്കും ക്ഷണമുണ്ടെങ്കിലും ഇവരാരും വിരുന്നില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ വര്‍ഷം 570 പേരായിരുന്നു വിരുന്നില്‍ പങ്കെടുത്തത്. 9 ലക്ഷത്തി 24,160 രൂപയായിരുന്നു മുന്‍വര്‍ഷത്തെ വിരുന്നിന്റെ ചെലവ്.

കഴിഞ്ഞ വര്‍ഷവും ക്രിസ്മസ്-പുതുവത്സര വിരുന്നിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമുണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button