ദോഹ: ബഹ്‌റൈനിൽ ബാക്ക് ടു സ്‌കൂൾ ക്യാംപെയ്ൻ ആരംഭിച്ച് ഗതാഗത വകുപ്പ്. സ്‌കൂൾ പരിസരങ്ങൾ ലക്ഷ്യമിട്ടാണ് ക്യാംപെയ്ൻ നടത്തുന്നത്. വിദ്യാർത്ഥികളിൽ ഗതാഗത ബോധവത്ക്കരണം ശക്തമാക്കുകയാണ് ക്യാംപെയ്‌ന്റെ ലക്ഷ്യം. വിവിധ പരിപാടികളിലൂടെ ഗതാഗത സുരക്ഷാ മൂല്യങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ക്യാപെയ്ൻ നടത്താനാണ് അധികൃതരുടെ തീരുമാനം. സ്‌കൂൾ പരിസരങ്ങളിൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയുള്ള സമഗ്ര പദ്ധതികൾ സ്‌കൂൾ തുറക്കും മുൻപേ അധികൃതർ നടപ്പാക്കിയിരുന്നു.
അതേസമയം, രാവിലെയും കുട്ടികൾ സ്‌കൂളിൽ നിന്നും തിരികെ പോകുന്ന ഉച്ചയ്ക്കും ഗതാഗത പട്രോളിങ് സമഗ്രമാക്കിയതായി ഗതാഗത വകുപ്പിലെ ബോധവൽക്കരണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് റാദി അൽ ഹജിരി അറിയിച്ചിട്ടുണ്ട്. എല്ലാ സ്‌കൂൾ പരിസരങ്ങളിലും സ്‌കൂൾ പ്രവർത്തന സമയങ്ങളിൽ ഗതാഗത ഉദ്യോഗസ്ഥർ സജീവമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ വാഹനങ്ങളുടെ സൂപ്പർവൈസർമാർക്ക് സ്‌കൂൾ അധികൃതർ സുരക്ഷാ നിർദേശങ്ങൾ നൽകണമെന്നും സ്‌കൂളിലേയ്ക്കും തിരിച്ചുമുള്ള യാത്രയ്ക്കിടെ വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ സൂപ്പർവൈസർമാർക്ക് നിർദേശം നൽകണമെന്നും അൽ ഹജിരി അറിയിച്ചു.
Read Also: പ്രവാചകനെതിരായ പരാമർശം: തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ ടി. രാജ സിംഗിനെ സസ്‌പെൻഡ് ചെയ്തു
Post Your Comments