Latest NewsNewsIndia

പ്രവാചകനെതിരായ പരാമർശം: തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ ടി. രാജ സിംഗിനെ സസ്‌പെൻഡ് ചെയ്തു

ഹൈദരാബാദ്: പ്രവാചകനെതിരായ വിവാദ പരാമർശം നടത്തിയതിന് തെലങ്കാന എം.എൽ.എ ടി. രാജ സിംഗിനെ ബി.ജെ.പി സസ്‌പെൻഡ് ചെയ്തു. വിവാദ പരാമർശം നടത്തിയതിന് ടി. രാജ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകമാണ് പാർട്ടി നടപടി.

രാജ സിംഗ് വിവിധ കാര്യങ്ങളിൽ പാർട്ടിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു എന്നും ഇത് ഭാരതീയ ജനതാ പാർട്ടിയുടെ ഭരണഘടനയുടെ വ്യക്തമായ ചട്ടലംഘനമാണെന്നും കേന്ദ്ര അച്ചടക്ക സമിതി അംഗം സെക്രട്ടറി ഓം പഥക് പറഞ്ഞു. തുടരന്വേഷണം തീർപ്പാക്കാത്തതിനാൽ, ടി. രാജ സിംഗിനെ പാർട്ടിയിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും നീക്കം ചെയ്യുന്നതായി സിംഗിന് അയച്ച നോട്ടീസിൽ, ഓം പഥക് വ്യക്തമാക്കി.

ദോഹ- മുംബൈ സർവ്വീസ് ഒക്ടോബറിൽ ആരംഭിക്കും: അറിയിപ്പുമായി എയർ ഇന്ത്യ

പാർട്ടിയിൽ നിന്ന് പുറത്താകാത്തിരിക്കാൻ തക്ക കാരണം ഉണ്ടെങ്കിൽ നോട്ടീസ് അയച്ച തീയതി മുതൽ 10 ദിവസത്തിനകം കാരണം കാണിക്കണമെന്നും ഓം പഥക്, രാജ സിംഗിനോട് ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button