കാട്ടാക്കട: ഉടമയറിയാതെ പുരയിടത്തിലെ രണ്ട് തേക്കുമരങ്ങൾ മുറിച്ചു വിൽപ്പന നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. പള്ളിച്ചൽ ആശാരിവിള പൗർണമിയിൽ ബിനു(42), മലയിൻകീഴ് മൂങ്ങോട് തേവുപാറ തടത്തരികത്തുവീട്ടിൽ ബാബുരാജ്(48) എന്നിവരാണ് പിടിയിലായത്. മലയിൻകീഴ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ‘ദാമ്പത്യത്തിലും പ്രണയത്തിലും തൊഴിലിലും മസ്റ്റാണ് സമത്വം’: സ്ത്രീ സമത്വം ഓർമിപ്പിക്കുന്ന ചില സിനിമകൾ
മൂങ്ങോട് മഞ്ചാടിയിൽ ഷൈന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ രണ്ട് തേക്കുമരങ്ങൾ ആണ് മുറിച്ച് വിറ്റത്. ഒന്നരലക്ഷം രൂപയ്ക്കാണിവർ തേക്കുമരങ്ങൾ വിറ്റത്. തങ്ങളുടെ പുരയിടമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ ഇടനിലക്കാരൻ വഴി ബാലരാമപുരം സ്വദേശിക്ക് മരങ്ങൾ വിറ്റത്.
മരം മുറിച്ചുകൊണ്ടുപോയശേഷം ഇടനിലക്കാരൻ പ്രതികളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംശയം തോന്നിയ ഇടനിലക്കാരൻ മലയിൻകീഴ് പൊലീസിനെ വിവരമറിയിച്ചു. തുടർന്ന്, വസ്തുവിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തിയതിനുശേഷം പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments