KeralaLatest NewsNews

ഭർത്താവ് ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഭാര്യയും ജീവനൊടുക്കി

തിരുവനന്തപുരം: യുവാവ് ആത്മഹത്യ ചെയ്തു, വിവരമറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കി. നെടുമങ്ങാട് ഉഴമലയ്ക്കൽ പരുത്തികുഴിയിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികള്‍ ആത്മഹത്യ ചെയ്തത്. പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്. ഇവർക്ക് മൂന്നര വയസുള്ള മകളുണ്ട്.

ഒരാഴ്ചയായി ഇരുവരും മാറിത്താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് അപർണയുടെ വീട്ടിലെത്തിയ രാജേഷ്, അപർണയെയും മകളെയും ഒപ്പം ചെല്ലാൻ വിളിച്ചെങ്കിലും അപർണ ഒപ്പം പോയില്ല. ഇതേ തുടര്‍ന്നാണ് വീട്ടിലെത്തി മുറിക്കുള്ളിൽ രാജേഷ് തൂങ്ങി മരിച്ചത്.

ഞായറാഴ്ച രാവിലെ പത്തരയോടെ രാജേഷിന്റെ മരണവിവരം അറിഞ്ഞ അപർണ, വീട്ടിൽ കയറി ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button