ThiruvananthapuramKeralaNattuvarthaLatest NewsNews

സർവ്വകലാശാലകളെ സംഘപരിവാർ രാഷ്ട്രീയത്തിന്റെ മൽപിടുത്ത വേദികളാക്കാൻ അനുവദിക്കില്ല: എസ്.എഫ്.ഐ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്നെതിരെ രൂക്ഷ വിമർശനവുമായി എസ്.എഫ്.ഐ രംഗത്ത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്.എഫ്.ഐ പറഞ്ഞു. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ നിയന്ത്രണങ്ങളില്ലാതെ ഇടപെട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ഗവര്‍ണറെന്നും ഇത് സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തെ സാരമായി ബാധിക്കുന്നതാണെന്നും എസ്.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

ജീവിതത്തിലുടനീളം പലപല രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ച് ഏറ്റവുമൊടുവിൽ ബി.ജെ.പി പാളയത്തിലെത്തി ആർ.എസ്.എസ് പറയുന്നത് പോലെ പ്രവർത്തിക്കാൻ ശ്രമിക്കുന്ന ആളാണ് കേരള ഗവർണറെന്നും എസ്.എഫ്.ഐ വിമർശിച്ചു.

എസ്.എഫ്.ഐ പ്രസ്താവനയുടെ പൂർണരൂപം;

സപ്ലൈകോ ജീവനക്കാർക്ക് 8.33 ശതമാനം ബോണസ് നൽകും

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ നടത്തിയ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കണ്ണൂർ വിസി ക്രിമിനൽ ആണെന്നാണ് ഏറ്റവുമൊടുവിൽ ഗവർണർ നടത്തിയ പരാമർശം. കണ്ണൂർ ഉൾപ്പെടെയുള്ള കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിയന്ത്രണങ്ങളില്ലാതെ ഇടപെട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് ഗവർണർ. ഇത് സർവകലാശാലകളുടെ സ്വയംഭരണത്തെ സാരമായി ബാധിക്കുന്നതാണ്. ഗവർണറുടെ ഇത്തരം ഇടപെടലുകൾക്കെതിരെ സിൻഡിക്കേറ്റ് തീരുമാന പ്രകാരം കണ്ണൂർ വിസി ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതാണ് കണ്ണൂർ വിസിക്കെതിരെ ഇത്തരം പരാമർശം ഗവർണർ നടത്താൻ കാരണം.

അക്കാദമിക് ബിരുദങ്ങൾ നേടി പ്രാഗത്ഭ്യം തെളിയിച്ച്, അധ്യാപകനായി വർഷങ്ങൾ ജോലി ചെയ്ത്, സെർച്ച് കമ്മിറ്റി തിരഞ്ഞെടുത്ത വ്യക്തിയാണ് കണ്ണൂർ വിസി. എന്നാൽ ജീവിതത്തിലുടനീളം പലപല രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ച് ഏറ്റവുമൊടുവിൽ ബിജെപി പാളയത്തിലെത്തി ആർഎസ്എസ് പറയുന്നത് പോലെ പ്രവർത്തിക്കാൻ ഒരുങ്ങുന്ന ആളാണ് കേരള ഗവർണർ. ഇങ്ങനെയുള്ള ഗവർണർ എന്തടിസ്ഥാനത്തിലാണ് കണ്ണൂർ വിസിയെ ക്രിമിനൽ എന്ന് വിളിക്കുന്നത്?

തെന്നിന്ത്യ പിടിക്കാൻ പുതിയ തന്ത്രവുമായി ബിജെപി: നടൻ ജൂനിയര്‍ എൻടിആര്‍ അമിത് ഷായെ കാണും

കേരളത്തിലെ സർവകലാശാലകൾ ആർഎസ്എസ് നിയന്ത്രണത്തിലാക്കാൻ വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ് ഗവർണറുടെ നീക്കങ്ങൾ. സർവകലാശാലകളെ തകർക്കാൻ ശ്രമിക്കുന്ന ഗവർണറുടെ നടപടികൾക്കെതിരെ ശക്തമായ വിദ്യാർഥി പ്രതിഷേധം കേരളത്തിലുടനീളം ഉയർത്തിക്കൊണ്ടുവരും. സർവകലാശാലകളെ സംഘപരിവാർ രാഷ്ട്രീയത്തിന്റെ മൽപിടുത്ത വേദികളാക്കാൻ കേരളത്തിലെ വിദ്യാർഥി സമൂഹം അനുവദിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button