Latest NewsNewsIndia

ഗവര്‍ണറെ വഴി തടയുന്ന എസ്എഫ്‌ഐക്ക് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി: ആരിഫ് മുഹമ്മദ് ഖാന്‍ എല്ലാം സഹിക്കുന്ന ആള്‍

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എസ്എഫ്ഐയുടെ പ്രതിഷേധത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഗവര്‍ണറെ വഴിയില്‍ തടയുന്ന ഇടതുപക്ഷ നടപടി ഭരണഘടനാ പദവിയെ അവഹേളിക്കുന്നതാണെന്ന് മോദി പ്രതികരിച്ചു.

Read Also: പ്രണയം നടിച്ച് സഹോദരിമാരെ മദ്യം നല്‍കി പീഡിപ്പിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍

ഒരു സ്വകാര്യ ചാനലിന് കൊടുത്ത അഭിമുഖത്തിലായിരുന്നു മോദിയുടെ പ്രതികരണം. കേരള ഗവര്‍ണര്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ തടയുന്നത് അന്തസുള്ള പ്രവര്‍ത്തനമായാണോ ഇടത് പക്ഷം കാണുന്നത്. ഇത് നിന്ദ്യമായ നടപടിയാണ് അദ്ദേഹം പറഞ്ഞു.

താന്‍ ഇക്കാര്യം അറിഞ്ഞത് പത്രത്തിലൂടെയാണ്. ആരിഫ് മുഹമ്മദ് ഖാന്‍ എല്ലാം സഹിക്കുന്ന ആളാണ്. അതുകൊണ്ടാണ് ഇക്കാര്യം ഇതുവരെ തന്നോട് സൂചിപ്പിക്കാത്തത്. ഗവര്‍ണറോടുള്ള ദേഷ്യം മൂലം നാളെ രാജ്ഭവനിലെ വൈദ്യുതി വിച്ഛേദിച്ചാല്‍ എന്താകും അവസ്ഥയെന്നും പ്രധാനമന്ത്രി ചോദിച്ചു.

രാജ്ഭവന് കിട്ടേണ്ട പണം പോലും സംസ്ഥാന സര്‍ക്കാര്‍ പിടിച്ചുവയ്ക്കുകയാണ്. തമിഴ്നാട്ടിലെ ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ പെട്രോള്‍ ബോംബ് ആക്രമണം ഉണ്ടായി. ഇതൊന്നും സംസ്ഥാനങ്ങള്‍ക്ക് ഭൂഷണമായ കാര്യങ്ങളല്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button