
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് മരിക്കാനിടയായ സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്ത 33 എസ്എഫ്‌ഐ പ്രവര്‍ത്തകരെ തിരിച്ചെടുത്ത് വൈസ് ചാന്‍സലര്‍. എന്നാല്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ച വി.സിയുടെ നടപടി റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍.
Read Also: പാപുവ ന്യൂ ഗിനിയയിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: 5 മരണം, 1,000 വീടുകൾ തകർന്നു
സസ്പെന്‍ഷന്‍ റദ്ദാക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനും വി.സി പി.സി ശശീന്ദ്രനോട് ആവശ്യപ്പെട്ടു.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ 31 പേരുടെയും രണ്ട് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെയും സസ്പെന്‍ഷനാണ് വി.സി പിന്‍വലിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്ന് കണ്ടെത്തിയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചതെന്നും കുട്ടികള്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണെന്നും വി.സി പിന്നീട് വിശദീകരണം നല്‍കി. കേസില്‍ പ്രധാനപ്രതികളാണെന്ന് കണ്ടെത്തിയ ആര്‍ക്കും ഇളവ് നല്‍കില്ലെന്നും വി.സി പറഞ്ഞിരുന്നു.
Post Your Comments