KeralaLatest NewsNews

സിദ്ധാര്‍ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സി എസ് സിദ്ധാര്‍ഥന്റെ മരണത്തില്‍ ഗവര്‍ണര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സര്‍വകലാശാലയുടെ ചാന്‍സലര്‍ എന്ന നിലയിലാണ് അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്. ഗവര്‍ണറുടെ അന്വേഷണ ഉത്തരവും പുറത്തിറങ്ങി . മുന്‍ ഹൈക്കോടതി ജഡ്ജി എ ഹരിപ്രസാദ് അന്വേഷണ കമ്മീഷനെ നയിക്കും. സിദ്ധാര്‍ത്ഥന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം, സര്‍വകലാശാല അധികൃതരില്‍ നിന്നുണ്ടായ അനാസ്ഥ തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണം നടക്കുക. മൂന്നുമാസത്തിനകം ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിബന്ധന.

Read Also: തമാശയ്ക്ക് യുവാവിന്റെ മലദ്വാരത്തിൽ ബ്ലോ ഡ്രയറിൻ്റെ അടപ്പ് കയറ്റി സുഹൃത്ത്: മരണം

ഫെബ്രുവരി 18 നാണ് സര്‍വകലാശാലയിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെടുത്തിയത്. ശേഷം ചില അസ്വാഭാവികതകള്‍ ചൂണ്ടിക്കാണിച്ച് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ മറ്റു വിദ്യാര്‍ത്ഥികള്‍ക്കും പങ്കുണ്ടെന്ന് പറഞ്ഞു കൊണ്ട് കുടുംബം രംഗത്തെത്തുകയായിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ സിദ്ധാര്‍ത്ഥന്‍ തുടര്‍ച്ചയായി റാഗിങ്ങിനിരയായിരുന്നു എന്ന വിവരങ്ങള്‍ ശേഷം നടന്ന പൊലീസ് അന്വേഷണത്തില്‍ പുറത്തു വന്നു.

പുറത്ത് വന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടും ഈ സംഭവങ്ങള്‍ നടന്നു എന്ന് തെളിയിക്കുന്നതായിരുന്നു. പിന്നീട് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ മുഖ്യമന്ത്രിയെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. ശേഷം അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് മുഖ്യമന്ത്രി പ്രസ്താവനയിറക്കി. സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനമിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞും പെര്‍ഫോമ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറാതിരുന്നത് കാരണം അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതില്‍ കാലതാമസമുണ്ടായി. സിബിഐ അന്വേഷണം വൈകുന്നതില്‍ പ്രതിഷേധിച്ച് സിദ്ധാര്‍ഥന്റെ കുടുംബം രംഗത്തെത്തി. തുടര്‍ന്ന് വിഷയത്തില്‍ വീണ്ടും അടിയന്തര പ്രാധാന്യത്തോടെ സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിവരുമ്പോഴാണ് ഗവര്‍ണറുടെ നിര്‍ണ്ണായക ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button