കുവൈത്ത് സിറ്റി: രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്. മുനിസിപ്പാലിറ്റി മന്ത്രാലയം, ഭക്ഷ്യവകുപ്പ് തുടങ്ങിയവയിലെ അധികൃതർ ഇക്കാര്യം ചർച്ച ചെയ്തതായാണ് കുവൈത്തിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുവൈത്തിലെ ഹോം ഡെലിവറി ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് ഏർപ്പെടുത്താനും അധികൃതർ തീരുമാനിച്ചു.
ഇത്തരം ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്. ഇത്തരം സേവനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ കുവൈറ്റ് മുനിസിപ്പാലിറ്റിയുമായി ചേർന്ന് പ്രത്യേക സ്റ്റിക്കർ പതിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
Read Also: വിമാനയാത്രക്കാരനില് നിന്നും പിടിച്ചെടുത്തത് 60കോടി വില വരുന്ന മാരക ലഹരി മരുന്ന്
Post Your Comments