KottayamKeralaNattuvarthaLatest NewsNews

ശ​​ല്യം ചെ​​യ്ത​​തി​​നു പൊലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​​ പെൺകുട്ടിയുടെ വീട് ആക്രമിച്ചു: രണ്ടുപേർ അറസ്റ്റിൽ

മൂ​​ലേ​​ടം കു​​റ്റി​​ക്കാ​​ട്ട് ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പം ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​നാ​​യി​​രു​​ന്നു സം​​ഭ​​വം

കോ​​ട്ട​​യം: പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ത്ഥി​​നി​​യെ ഫോ​​ണി​​ൽ നി​​ര​​ന്ത​​രം ശ​​ല്യം ചെ​​യ്ത​​തി​​നു പൊ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​​തി​​നെ തു​​ട​​ർ​​ന്ന്, സം​​ഘം ചേ​​ർ​​ന്ന് പെ​ൺ​കു​ട്ടി​യു​ടെ കു​​ടും​​ബ​​ത്തെ വീ​​ട്ടി​​ൽ ക​​യ​​റി ആ​​ക്ര​​മി​​ച്ച രണ്ടുപേർ പിടിയിൽ.

Read Also : ഡിജിറ്റൽ വായ്പ പദ്ധതികൾക്ക് തുടക്കം കുറിച്ച് ഇൻഡെൽമണി

മൂ​​ലേ​​ടം കു​​റ്റി​​ക്കാ​​ട്ട് ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പം ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​നാ​​യി​​രു​​ന്നു സം​​ഭ​​വം. വീ​​ടി​​ന്‍റെ ജ​​ന​​ൽ​​ച്ചി​​ല്ല​​ക​​ൾ ത​​ക​​ർ​​ക്കു​​ക​​യും പെ​​ണ്‍​കു​​ട്ടി​​യു​​ടെ ബ​​ന്ധു​​ക്ക​​ളെ ആ​​ക്ര​​മി​​ക്കു​​ക​​യും ചെ​​യ്തു. ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ സം​​ഘ​​ത്തി​​ലെ സ​​ഹോ​​ദ​​ര​​ൻ​​മാ​​രാ​​യ ര​​ണ്ടു​​പേ​​രെ സ​​മീ​​പ​​വാ​​സി​​ക​​ൾ ചേ​​ർ​​ന്നു പി​​ടി​​കൂ​​ടി പൊലീ​​സി​​ൽ ഏ​​ൽ​​പ്പി​​ച്ചു.

പ​​രാ​​തി​​ക്കാ​​രു​​ടെ വീ​​ടി​​ന് സ​​മീ​​പം മു​​മ്പ് വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ച്ചി​​രു​​ന്ന കു​​ടും​​ബ​​ത്തി​​ലെ അം​​ഗ​​ങ്ങ​​ളാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. സ​​മീ​​പ​​ത്ത് താ​​മ​​സി​​ക്കു​​ന്ന ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​ർ ഉ​​ച്ച ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ന്ന​​തി​​ന് വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ൾ ബ​​ഹ​​ളം കേ​​ട്ട് നോ​​ക്കി​​യ​​പ്പോ​​ഴാ​​ണ് ആ​​ക്ര​​മ​​ണ വി​​വ​​രം അ​​റി​​ഞ്ഞ​​ത്. ഉ​​ട​​ൻ ത​​ന്നെ സ​​മീ​​പ​​ത്തു​​ള​​ള​​വ​​രെ വി​​ളി​​ച്ചു​​ചേ​​ർ​​ത്ത് ര​​ണ്ടു​​പേ​​രെ​​യും പി​​ടി​​ച്ചു​​കെ​​ട്ടി പൊ​​ലീ​​സ് ഏ​​ൽ​​പ്പി​​ച്ചു. സം​​ഘ​​ത്തി​​ലെ മ​​റ്റൊ​​രാ​​ൾ ര​​ക്ഷ​​പ്പെ​​ട്ടു.

സം​​ഭ​​വ​​ത്തി​​ൽ, ചി​​ങ്ങ​​വ​​നം പൊ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ​​വ​​ർ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​തേ​​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button