ഡിജിറ്റൽ വായ്പ സംവിധാനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇൻഡെൽമണി. ഉപഭോക്താക്കൾക്കായി വ്യക്തിഗത വായ്പ സംവിധാനമാണ് ഇൻഡെൽമണി ഒരുക്കുന്നത്. ഇതോടെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ വായ്പയ്ക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
നിലവിലുള്ള ഉപഭോക്താക്കളുടെ കെവൈസി നിബന്ധനകൾക്ക് വിധേയമായി മൊബൈൽ ആപ്, ഇ- പോർട്ടൽ എന്നിവയിലൂടെയാണ് വ്യക്തിഗത വായ്പ നൽകുക. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാണ്. അതിനാൽ കാലതാമസമില്ലാതെ വളരെ പെട്ടെന്ന് തന്നെ ഉപഭോക്താക്കൾക്ക് വായ്പ ലഭ്യമാക്കാൻ ഡിജിറ്റൽ സംവിധാനം സഹായിക്കും.
Also Read: കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഒറ്റ്’: ട്രെയിലർ പുറത്ത്
ഇൻഡെൽമണിയുടെ ഡിജിറ്റലൈസേഷൻ ഡ്രൈവിന്റെ ഭാഗമായാണ് വ്യക്തിഗത ഡിജിറ്റൽ വായ്പ പദ്ധതിക്ക് രൂപം നൽകിയത്. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിലെ 225 ലധികം ശാഖകളിൽ ഡിജിറ്റൽ വ്യക്തിഗത വായ്പ സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്.
Post Your Comments