ടെക് ലോകത്ത് ഏറെ ചർച്ചയായി മാറിയ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് നത്തിംഗ് ഫോൺ വൺ. സുതാര്യമായ പിൻഭാഗം നൽകിയിരിക്കുന്നതിനാൽ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ജനങ്ങൾക്കിടയിൽ നത്തിംഗ് ഫോൺ വൺ വൻ ആകാംക്ഷ ഉയർത്തിയിരുന്നു. കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ടാണ് കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ നത്തിംഗ് ഫോൺ വൺ എത്തിയത്. പുറത്തിറങ്ങി ഒരു മാസത്തിനുശേഷം സ്മാർട്ട്ഫോണിന്റെ വില കുത്തനെ ഉയർത്തിയിരിക്കുകയാണ് കമ്പനി.
റിപ്പോർട്ടുകൾ പ്രകാരം, 1,000 രൂപയാണ് സ്മാർട്ട്ഫോണുകൾക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. കറൻസി വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളും മറ്റ് ചിലവുകളുമാണ് വില വർദ്ധനവിന് കാരണമായിരിക്കുന്നത്. നിലവിൽ, ഫ്ലിപ്കാർട്ടിൽ സ്മാർട്ട്ഫോണുകൾ ഔട്ട് ഓഫ് സ്റ്റോക്കാണ്. അധികം വൈകാതെ തന്നെ പുതുക്കിയ നിരക്കുമായി നത്തിംഗ് ഫോൺ വൺ വിപണിയിലെത്തും. പുതുക്കിയ നിരക്കുകളെ കുറിച്ച് അറിയാം.
Also Read: സേർച് കമ്മറ്റിയെ നിയമിച്ച സംഭവം: ഗവർണറുമായി തുറന്ന പോരിന് കേരള സർവകലാശാല, സെനറ്റ് യോഗം ഇന്ന്
8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിന് 32,999 രൂപയിൽ നിന്ന് 33,999 രൂപയായും 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിന് 35,999 രൂപയിൽ നിന്ന് 36,999 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 38,999 രൂപയിൽ നിന്ന് 39,999 രൂപയായാണ് ഉയർത്തിയത്.
Post Your Comments