
കോട്ടയം: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്ക്. ബൈക്ക് യാത്രക്കാരായ ഏറ്റുമാനൂർ ചെറുവാണ്ടൂർ തടത്തിൽപ്പറമ്പിൽ ടോമി ജോസഫ് (51), പാപ്പൻ (61) എന്നിവർക്കാണ് പരിക്കേറ്റത്.
എംസി റോഡിൽ ഇന്നലെ വൈകുന്നേരം ഏറ്റുമാനൂർ വിമല ആശുപത്രിക്കു സമീപമാണ് അപകടം നടന്നത്. എറണാകുളത്തു നിന്നു പുനലൂർ ഭാഗത്തേയ്ക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഏറ്റുമാനൂർ കോടതിപ്പടി ഭാഗത്ത് വിമല ആശുപത്രിക്കു സമീപം എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Post Your Comments