NattuvarthaLatest NewsNewsIndia

സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യി പോ​യ ഓ​ട്ടോ​ ലോ​റി​യി​ലിടി​ച്ച് അ​പ​ക​ടം: എ​ട്ടു കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്

രാ​വി​ലെ ഏ​ഴോ​ടെ സം​ഘം ശ​ര​ത് തി​യേ​റ്റ​ർ ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യി പോ​യ ഓ​ട്ടോ​റി​ക്ഷ ലോ​റി​യി​ൽ ഇ​ടി​ച്ചുണ്ടായ അ​പ​ക​ടത്തിൽ എ​ട്ടു കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. വി​ശാ​ഖ​പ​ട്ട​ണ​ത്താ​ണ് സം​ഭ​വം.

Read Also : കനേഡിയൻ പൗരന്മാർക്കുള്ള ഇ- വിസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ: എല്ലാ വിസ സേവനങ്ങളും സാധാരണ നിലയിൽ

രാ​വി​ലെ ഏ​ഴോ​ടെ സം​ഘം ശ​ര​ത് തി​യേ​റ്റ​ർ ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ട്ടി​ക​ളു​മാ​യി ബ​ഥ​നി സ്‌​കൂ​ളി​ലേ​ക്ക് പോ​യ ഓ​ട്ടോ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്, കു​ട്ടി​ക​ൾ ഓ​ട്ടോ​യി​ൽ നി​ന്നും തെ​റി​ച്ചു വീ​ണു. മ​റി​ഞ്ഞു വീ​ണ ഓ​ട്ടോ​യു​ടെ അ​ടി​യി​ലും കു​ട്ടി​ക​ൾ കു​ടു​ങ്ങി​യി​രു​ന്നു.​ ഇ​വ​രി​ൽ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ലഭിക്കുന്ന വിവരം.

അ​തേ​സ​മ​യം, ഓ​ട്ടോ​യി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ കു​ട്ടി​ക​ളെ ക​യ​റ്റി​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഓ​ട്ടോ​യു​ടെ​യും ലോ​റി​യു​ടെ​യും ഡ്രൈ​വ​ർ​മാ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button