
ഗൂഡല്ലൂർ: ഓവാലിക്കു സമീപം കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ തൊഴിലാളി മരിച്ചു. ചിന്നചൂണ്ടി പരേതനായ അല്ലിമുത്തുവിന്റെ ഭാര്യ രാജകുമാരിയാണ്(44) മരിച്ചത്.
Read Also : എൻഎഫ്ടി കളക്ഷനുമായി കെഎഫ്സി, വിജയികളെ കാത്തിരിക്കുന്നത് കിടിലം ഓഫറുകൾ
ഇന്നലെ വൈകുന്നേരം നാലോടെ സാൻഡിഹിൽസ് തേയിലത്തോട്ടത്തിൽ ആണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രാജകുമാരിയെ കാട്ടാന ആക്രമിച്ചത്.
കൂടെയുണ്ടായിരുന്നവർ ഒച്ചയിട്ട് ആനയെ തുരത്തിയശേഷം രാജകുമാരിയെ ഗൂഡല്ലൂർ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ: കൃഷ്ണമൂർത്തി.
Post Your Comments