ഭക്ഷണ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ കെഎഫ്സി. റിപ്പോർട്ടുകൾ പ്രകാരം, എൻഎഫ്ടി (Non- Fungible Token) കളക്ഷനാണ് കെഎഫ്സി അവതരിപ്പിക്കുന്നത്. നിലവിൽ, രാജ്യത്തെ 150 നഗരങ്ങളിൽ 600 റെസ്റ്റോറന്റുകൾ എന്ന നേട്ടം കൈവരിച്ചതോടെയാണ് എൻഎഫ്ടി എന്ന ആശയത്തിലേക്ക് കെഎഫ്സി നീങ്ങിയത്. കെഎഫ്സിയുടെ പ്രശസ്തമായ ബക്കറ്റിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ബക്ക്ഈത്ത്(BuckETH) എന്ന പേരാണ് കളക്ഷന് നൽകിയിരിക്കുന്നത്.
കെഎഫ്സി റെസ്റ്റോറന്റുകൾ പ്രവർത്തിക്കുന്ന 150 നഗരങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുളള ബക്ക്ഈത്ത് കളക്ഷനിൽ 150 എൻഎഫ്ടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്ലിങ്ക് ഡിജിറ്റലിന്റെ സഹായത്തോടെയാണ് ഓപ്പൺസീ പ്ലാറ്റ്ഫോമിൽ എത്തുന്ന എൻഎഫ്ടി തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യൻ ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയാണ് ബ്ലിങ്ക് ഡിജിറ്റൽ.
Also Read: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെട്ട അഴിമതിക്കേസിൽ മലയാളികളും പ്രതികള്‍
കെഎഫ്സി പുതിയ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ മാർക്കറ്റിംഗ് ക്യാമ്പയിനിനും രൂപം നൽകിയിട്ടുണ്ട്. നിരവധി മത്സരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ക്യാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന ഒരാൾക്ക് എൻഎഫ്ടി സമ്മാനമായും മറ്റൊരു വിജയിക്ക് ഒരു വർഷത്തേക്ക് കെഎസ്‌സി ചിക്കൻ സൗജന്യമായും നൽകും.
Post Your Comments