UAELatest NewsNewsInternationalGulf

2022 രണ്ടാം പാദം: 500,000 പുതിയ വർക്ക് പെർമിറ്റുകൾ അനുവദിച്ച് യുഎഇ

അബുദാബി: 2022 വർഷത്തിന്റെ രണ്ടാം പാദത്തിൽ യുഎഇ അനുവദിച്ചത് 500,000 പുതിയ വർക്ക് പെർമിറ്റുകൾ. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ ആസ്ഥാനമായുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഒമ്പത് ശതമാനം വർദ്ധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

Read Also: ജനങ്ങൾക്ക് സൗജന്യങ്ങളും വാഗ്ദാനങ്ങളും നൽകുന്നതിൽ നിന്നും രാഷ്ട്രീയ പാർട്ടികളെ തടയാനാവില്ല: സുപ്രീം കോടതി

രണ്ടാം പാദത്തിന്റെ അവസാനത്തോടെ മന്ത്രാലയത്തിന്റെ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ എണ്ണം 5,376,842 ആയി ഉയർന്നു. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വർദ്ധനവ് യുഎഇയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഹ്യൂമൻ റിസോഴ്സ് അഫയേഴ്സ് ആക്ടിംഗ് അണ്ടർ സെക്രട്ടറി ഖലീൽ അൽ ഖൂരി പറഞ്ഞു,

നിർമ്മാണ മേഖലയിലാണ് ഏറ്റവും അധികം പെർമിറ്റുകൾ നൽകിയത്. ബിസിനസ് സേവന മേഖല, വ്യാപാര, റിപ്പയർ സേവന മേഖല, ഹോട്ടൽ, റെസ്റ്റോറന്റ് മേഖല തുടങ്ങിയവയ്ക്കും പെർമിറ്റുകൾ ലഭിച്ചു. മേഖലയിലെ തൊഴിലാളികളുടെ 26 ശതമാനം നിർമ്മാണ മേഖലയിലും, 21 ശതമാനം വ്യാപാര, റിപ്പയർ സേവന മേഖലയിലും, 19 ശതമാനം ബിസിനസ് സേവന മേഖലയിലുമാണ്.

Read Also: കള്ളപ്പണം കൈവശം വെയ്ക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button