UAENewsGulf

റമദാന്‍ : യുഎഇയിലെ വിവിധ ജയിലുകളിലായുള്ള 1295 തടവുകാര്‍ക്ക് മോചനം

അബുദാബി: റമദാന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി യുഎഇയിലെ വിവിധ ജയിലുകളിലായുള്ള 1295 തടവുകാര്‍ക്ക് മോചനം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് മോചനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷയുടെ ഭാഗമായി തടവുകാര്‍ക്ക് ലഭിക്കുന്ന പിഴയടക്കമുള്ള സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Read Also: പോപ്പിന്റെ മരണത്തോടെ ‘വത്തിക്കാന്റെ നാശം’ ; ആ പ്രവചനം സത്യമാകുമോ?

തടവുകാര്‍ക്ക് അവരുടെ ജീവിതത്തില്‍ പുതിയ ഒരു തുടക്കം നല്‍കുന്നതിനും അവരുടെ കുടുംബങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനും സമൂഹത്തിലും വീടുകളിലും സ്ഥിരത നിലനിര്‍ത്തുന്നതിനുമാണ് ഈ ഉത്തരവ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായി നിരവധി തടവുകാരെ മോചിപ്പിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം 735 തടവുകാര്‍ക്കാണ് മോചനം ലഭിച്ചത്. ശിക്ഷാ കാലയളവിലെ സ്വഭാവം കണക്കിലെടുത്താണ് മോചനത്തിന് പരിഗണിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button