
ദുബായ് : മുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനം ഏപ്രിൽ 28-ന് ദുബായിൽ ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 28-ന് ആരംഭിക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ മെയ് 1 വരെ നീണ്ട് നിൽക്കും.
മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതും, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ഏറ്റവും മികച്ച ബ്രാൻഡുകളെ പരിചയപ്പെടുത്തുന്നതുമായ പ്രദർശനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ എക്‌സിബിഷൻ ഒരുക്കുന്നത്.
Post Your Comments