Latest NewsUAENewsGulf

സാംസ്കാരിക പൈതൃകം പ്രചരിപ്പിക്കുക മുഖ്യലക്ഷ്യം : സായിദ് നാഷണൽ മ്യൂസിയം, ബഹ്‌റൈൻ നാഷണൽ മ്യൂസിയം എന്നിവർ കൈകോർക്കുന്നു

മ്യൂസിയം സംരക്ഷണം, നടത്തിപ്പ് എന്നിവ ഉൾപ്പടെ വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള കരാറിലാണ് ഇരുകൂട്ടരും ഒപ്പ് വെച്ചത്

ദുബായ് : ഇരുരാജ്യങ്ങളുടെയും സാംസ്കാരിക പൈതൃകം പ്രചരിപ്പിക്കുന്നതിനായി സായിദ് നാഷണൽ മ്യൂസിയവും, ബഹ്‌റൈൻ നാഷണൽ മ്യൂസിയവും ഒത്ത് ചേർന്ന് പ്രവർത്തിക്കാൻ ധാരണയായി. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഇതിനായി അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പിന് കീഴിലുള്ള സായിദ് നാഷണൽ മ്യൂസിയം, ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിന് കീഴിലുള്ള ബഹ്‌റൈൻ നാഷണൽ മ്യൂസിയം എന്നിവർ ഒരു ധാരണാപത്രത്തിൽ ഒപ്പ് വെച്ചിട്ടുണ്ട്.

മ്യൂസിയം സംരക്ഷണം, നടത്തിപ്പ് എന്നിവ ഉൾപ്പടെ വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള കരാറിലാണ് ഇരുകൂട്ടരും ഒപ്പ് വെച്ചത്. അബുദാബി കൾച്ചർ ആൻഡ് ടൂറിസം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ അഹ്‌മദ്‌ അൽ ഖലീഫ എന്നിവരാണ് ഈ കരാറിൽ ഒപ്പ് വെച്ചിരിക്കുന്നത്.

ഇതോടെ യു എ ഇയും, ബഹ്‌റൈനും തമ്മിൽ മ്യൂസിയം സംരക്ഷണ മേഖലയിലുള്ള നൈപുണ്യം പരസ്പരം കൈമാറുന്നതും, ചരിത്ര, സാംസ്കാരിക പൈതൃക മേഖലയിൽ കൂടുതൽ കൂട്ടായ പ്രചാരണപരിപാടികൾ സംഘടിപ്പിക്കുന്നതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button