Latest NewsNewsSaudi ArabiaInternationalGulf

കള്ളപ്പണം കൈവശം വെയ്ക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ

ജിദ്ദ: വിവിധ ആവശ്യങ്ങൾക്കായി കള്ളപ്പണം കൈവശം വയ്ക്കുകയോ നിർമിക്കുകയോ ചെയ്യുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

Read Also: കാമവെറിയന്‍മാരെ തടയിടേണ്ട കോടതി സ്ത്രീയുടെ വസ്ത്രത്തേയും വസ്ത്രധാരണത്തേയും പഴിക്കുമ്പോള്‍ ഭയം തോന്നുന്നു:അഞ്ജു പാര്‍വതി

രാജ്യത്ത് നിയമപരമായി പ്രചരിക്കുന്ന കറൻസിക്ക് സമാനമായ രൂപത്തിലുള്ള നാണയങ്ങളോ പേപ്പറുകളോ നിർമിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവും 2,000 റിയാൽ വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ഗാർഹിക തൊഴിൽ കരാറുകൾക്ക് ഇൻഷുറൻസ് നൽകുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. കുറഞ്ഞ നിരക്കിൽ ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് വ്യവസ്ഥയെ ബന്ധിപ്പിക്കുന്നതിനുള്ള തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വിശദമാക്കി.

തൊഴിലുടമകളും ഗാർഹിക തൊഴിലാളികളും തമ്മിലുള്ള കരാർ അവസാനിപ്പിക്കുന്ന സമയത്ത് റിക്രൂട്ട്മെന്റ് കമ്പനികൾ ഇൻഷുറൻസ് പരിരക്ഷയുടെ ഗുണഭോക്താക്കളെ അറിയിക്കും. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും പുതിയ നിയമത്തിന് കീഴിൽ ഉറപ്പുനൽകുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

Read Also: കാമവെറിയന്‍മാരെ തടയിടേണ്ട കോടതി സ്ത്രീയുടെ വസ്ത്രത്തേയും വസ്ത്രധാരണത്തേയും പഴിക്കുമ്പോള്‍ ഭയം തോന്നുന്നു:അഞ്ജു പാര്‍വതി

shortlink

Related Articles

Post Your Comments

Related Articles


Back to top button