ഡ്രോൺ ഡെലിവറി സംവിധാനവുമായി ഫ്ലിപ്കാർട്ട് എത്തുന്നു. പ്രമുഖ ഡ്രോൺ ഡെലിവറി പ്ലാറ്റ്ഫോമായ സ്കൈ എയറുമായി യോജിച്ചാണ് ഡ്രോൺ ഡെലിവറി സാധ്യമാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പശ്ചിമ ബംഗാളിലാണ് ഈ സേവനം ആദ്യം എത്തുക. ഇതോടെ, ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്ത സാധനങ്ങൾ വേഗം തന്നെ സ്വന്തമാക്കാൻ സാധിക്കും. 2022 സെപ്തംബർ 8 മുതലാണ് ഡ്രോൺ സർവീസിന്റെ പരീക്ഷണ ഘട്ടം ആരംഭിക്കുന്നത്.
ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉപസ്ഥാപനമായ ഫ്ലിപ്കാർട്ട് ഹെൽത്തുമായാണ് ഡ്രോൺ ഡെലിവറിയുടെ ആദ്യ പ്രവർത്തനങ്ങൾ ആരംഭിക്കുക. അതിനാൽ, ആദ്യ ഘട്ടത്തിൽ ഫ്ലിപ്കാർട്ട് ഹെൽത്ത് ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ഈ സേവനങ്ങൾ ലഭിക്കുക. 5 കിലോ തൂക്കം വരുന്ന ഉൽപ്പന്നങ്ങളുടെ ലോഡുമായി ഒരു ദിവസം 20 സർവീസുകളാണ് ഡ്രോൺ നടത്തുക.
Post Your Comments